Sunday, March 18, 2007

കാബേജ്‌ തോരന്‍

കാലം ഗ്രിഗറി വര്‍ഷം 2003. സ്ഥലം സോഫ്റ്റ്‌വെയര്‍ ഉദ്യാനം. ടെസ്റ്റ്‌ എഴുതാന്‍ വന്ന സ്ലേയ്റ്റ്‌, ആദ്യ മത്സരം വിജയകരമായി തോറ്റു അടുത്തതിനരക്കൈ നോക്കാം എന്ന സ്റ്റയിലില്‍ നില്‍കുന്നു.
കസിന്‍സ്‌ എല്ലാരും അവിടുള്ളതിനാല്‍ താമസം അവരോടൊപ്പം. പകലെല്ലാം ലീലാ പാലസില്‍ ആയതിനാല്‍ (ബയോഡാറ്റ കൊടുക്കനൊന്നുമല്ല കേട്ടോ - വേറെ സ്റ്റാണ്ടെര്‍ഡ്‌ സ്ഥലമൊന്നും ഇല്ലന്നേ) രാത്രി ഭക്ഷണം സ്വയം പാകം ചെയ്യും. ഏതുനേരത്തും എങ്ങനെ 5 സ്റ്റാര്‍ ഭക്ഷണം കഴിക്കും? അല്ലാതെ കാശില്ലാഞ്ഞിട്ടൊന്നും അല്ല. ഞാന്‍ അടക്കം റൂമിലെല്ലാവരും പാരമ്പര്യമായി പാചകത്തില്‍ അതി വിദഗ്ധരായതിനാല്‍ എന്നും രാത്രി പുത്തന്‍ വിഭവങ്ങള്‍ ,എനിയും പേരു പൊലും കണ്ടുപിടിക്കപ്പെടാത്തവ, നിറഞ്ഞിരുന്നു. ഉദാഹരണത്തിനു കഞ്ഞി, പയര്‍, പയര്‍ വെള്ളതോടെ, പയര്‍ അടി കരിഞ്ഞത്‌,കഞ്ഞി വെന്തു മലച്ചത്‌..അങ്ങനെ അങ്ങനെ..
ഒരു വെള്ളിയാഴ്ച ബാങ്കളൂര്‍ സൈറ്റ്‌ സീയിംഗ്‌ (ഊരു തെണ്ടല്‍) കഴിഞ്ഞു നേരത്തെ എത്തി. റൂമ്മേറ്റ്സ്‌ എന്തോ നേരത്തേ ഹാജരുണ്ട്‌. അവര്‍ക്കാര്‍ക്കും പിറ്റേന്നു പള്ളിക്കൂടം ഇല്ലാത്തതിനാല്‍- ഞാന്‍ എപ്പൊഴും ഫ്രീ ആയിരുന്നല്ലൊ?- പുതിയ പാചക ചര്‍ച്ചകള്‍ ആരംഭിച്ചു. കൂലം കഷമായ ചര്‍ച്ചക്കൊടുവില്‍ വളരെ കോമ്പ്ലികേറ്റഡ്‌ ആയ ഒരു വിഭവം ഉരുത്തിരിഞ്ഞു - കാബേജ്‌ തോരന്‍!
അവശ്യം വേണ്ടുന്ന അസംസ്കൃത വസ്തുക്കള്‍ -കാബേജ്‌, പച്ച മുളക്‌, കറിവേപ്പില, എന്നിവ അരമണിക്കൂറില്‍ പരീക്ഷണശാലയില്‍ നിരന്നു.കാബേജ്‌ തൊലികളയാന്‍ തുടങ്ങിയ എന്നെ റൂമ്മേറ്റ്‌ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ഒതുക്കി. എന്നോടു വലിയ സേന്‍ഹമാ. ഒരു പണിയും ചെയ്യാന്‍ വിടില്ല. തോരനു തക്ക വലിപ്പത്തില്‍ കാബേജ്‌ അരിയുന്ന ദൗത്യം പുള്ളി തന്നെ നിര്‍വഹിച്ചു. എല്ലാം കൂടെ അടുപ്പത്തു കയറ്റാറായപ്പോള്‍ ഒരു ചെറിയ സംശയം, വെള്ളം എത്ര വേണം? കാബേജ്‌ മുങ്ങിക്കിടക്കണം. നല്ലവണ്ണം വെന്തില്ലെങ്കില്‍ പച്ച സ്വാദു വരും. കത്തി പുള്ളിയുടെ കയ്യില്‍ തന്നെ ഇരിക്കുന്നതിനാല്‍ കേട്ടതു പാതി ഞങ്ങള്‍ സമ്മതിച്ചു. അര മണിക്കൂര്‍ നന്നായി വെന്തു. മൂടി തുറന്നപ്പോള്‍ തമിഴ്‌നാട്ടില്‍ രണ്ടു പേര്‍ക്കു കുളിക്കാനുള്ള വെള്ളം പിന്നെയും ബാക്കി. അടച്ചു വച്ചതിനാലാണ്‌. തുറന്നു വേവിക്കണം, സമയം പിന്നെയും കടന്നുപോയി. വെള്ളം കുറയുന്ന മട്ടില്ല. വിശപ്പു കൂടി വരുന്നു. അപകടം മണത്തു തുടങ്ങി. യുറേക്കാ!! പെട്ടെന്നു മറ്റേ റൂമ്മേറ്റിനു തലക്കു പുറകില്‍ ബള്‍ബു മിന്നി. സൂപ്പു ശരീരത്തിനു വളരെ നല്ലതാണു. പ്രത്യേകിച്ചും കാബേജ്‌ സൂപ്പു. അര ബക്കറ്റു സൂപ്പു ഞൊടിയിടയില്‍ തയ്യാര്‍! ചട്ടിയില്‍ കാബേജ്‌ ഓലന്‍ എന്നെ പുതിയ ഡിഷും!

6 comments:

slate || സ്ലേറ്റ്‌ said...

കാബേജ്‌ തോരന്‍ അഥവാ ഓലന്‍ അഥവാ സൂപ്പ്‌

kari_the_sin said...

hi!
I am karthik. I was frantically searching for people who know Targetlink. I saw ur name in one of the kind communities and was thrilled. I have a lot of issues related to code optimization using targetlink. can u help me.
u can contact me at kar.venkat@gmail.com
Sry to put a post here. I did not know an alternative to contact u.
Please help me.

ബിന്ദു said...

എന്റെ ഒരു കൂട്ടുകാരി(സത്യായിട്ടും ഞാനല്ല) ഒരിക്കല്‍ സ്വയം വച്ച ചീരത്തോരന്‍ എന്നു പറഞ്ഞ് മൈലാഞ്ചി പോലെ എന്തോ ഒന്നു കൊണ്ടു വന്നതോര്‍ക്കുന്നു. പ്രശ്നം ഇതുതന്നെ, വെള്ളം.:)

slate || സ്ലേറ്റ്‌ said...

ബിന്ദു (ചേച്ചീ ?)..
ഇതൊരു സാമ്പിള്‍ മാത്രം..
ഇതുപോലെ പരീക്ഷണം കുറേ നടത്തിയിട്ടുണ്ട്‌..

ദീപു : sandeep said...

അളിയാ... നിന്റെ ബ്ലോഗ് ഇപ്പൊഴാ കണ്ടത്. നീ കാബേജ് തോരന്‍ മാത്രമാക്കിയതെന്ത്‌ പി.എമ്മിന്റെ പാവയ്ക്കാതോരനും കൂടെ എടുത്തലക്കൂ...

vyghari said...

ee cabbage thoran ippolum pareekshikkaarundo?